2012 ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

ഓണം ഉണര്‍ത്തുന്ന ചിന്തകള്‍ 

ഓണം ഒരു ജനതയുടെ സ്വപ്നങ്ങളുടെ ഓര്‍മ്മ പുതുക്കന്ന ദിനമാണ്. മഹാബലിയും പ്രജകള്‍ക്കു വേണ്ടിയുള്ള ഭരണവും അധര്‍മ്മത്തോടുള്ള പ്രതീകാത്മക ആഘോഷമായിട്ടാണ് എനിക്ക് തോന്നുന്നത്. ഒരു ഭരണെധികരിയോടുള്ള indirect ആയിട്ടുള്ള സമരമായാണ് ഓണവും മഹാബലിയും മലയാളികളുടെ മണ്ണില്‍ ഇടംപിടിച്ചിരിക്കാന്‍ സാദ്ധ്യത. ഭരണം എന്നാല്‍ ഇതുപോലിരിക്കണം എന്ന് മലയാളികള്‍ ഓരോ ഓണത്തിലൂടെയും ഓര്‍മപ്പെടുത്തുന്നു പ്രതികരണത്തിന്റെ വേറിട്ട ശബ്ദം. ഈ പ്രതികരണത്തില്‍ എല്ലാവരും പങ്കു ചേര്‍ന്നിരുന്നു അങ്ങിനെ ഒരു നാടിന്‍റെ ആഘോഷം പോലും സമരമായിരുന്നു പ്രതികരണത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ചിരുന്നു . പില്‍ക്കാലത്ത്  ഈ ആഘോഷവും മതം കൈയടക്കാന്‍ തുടങ്ങി അതും ഭരണാധികാരികളുടെ അതിജീവനത്തിന്റെ ഭാഗമായി അവര്‍തന്നെ രൂപം കൊടുത്ത അജണ്ടയയിരുന്നുവോ എന്നും ഞാന്‍ സംശയിക്കുന്നു . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ