ജീപ്പ് മരത്തിലിടിച്ച് 13 പേര്‍ക്ക് പരിക്കേറ്റു.
കൊല്ലം: കൊട്ടാരക്കര എഴുകോണിന് സമീപം ജീപ്പ് റോഡുവക്കത്തെ മരത്തിലിടിച്ച് 13 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.കൊല്ലത്ത് നിന്നും കൊട്ടാരക്കരക്ക് പോവുകയായിരുന്ന പാലക്കാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ഏഴുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് രക്ഷപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ