കണ്ണൂര്‍അപകടത്തില്‍മരണസംഖ്യ 11 ആയി ഉയര്‍ന്നു
കണ്ണൂര്‍: ചാല ബൈപാസ് റോഡില്‍ തിങ്കളാഴ്ച രാത്രി പാചകവാതക ടാങ്കര്‍
പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന മൂന്നു
പേര്‍ കൂടി ഇന്ന് മരിച്ചു. ഇതോടെ മരണസംഖ്യ 11 ആയി ഉയര്‍ന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ചാല സ്വദേശി ദേവി നിവാസില്‍ കൃഷ്ണന്‍
(75) ഭാര്യ ദേവി (59), മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍
ചികിത്സയിലായിരുന്ന രേവതിയില്‍ നിഷ രാജ് (19) എന്നിവരാണ് വെള്ളിയാഴ്ച
രാവിലെ മരണപ്പെട്ടത്. അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയിലെ
ഡ്രൈവറായിരുന്ന തമിഴ്‌നാട് സേലം സ്വദേശി കണ്ണയ്യ കണ്ണൂര്‍ പൊലീസില്‍
കീഴടങ്ങി.കണ്ണൂര്‍ ചാല ബൈപാസിനടുത്ത് തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.
മംഗലാപുരത്തുനിന്ന് മലപ്പുറം ചേളാരിയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍
ഓയില്‍ കോര്‍പറേഷന്റെ പാചകവാതക ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി
മറിഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ പ്രദേശത്തെ 20വീടുകളും
23 കടകളും അഗ്നിക്കിരയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ