2013, ഡിസംബർ 12, വ്യാഴാഴ്‌ച

നീതി medical store


ഈരാറ്റുപേട്ട  ബ്ലോക്ക്‌  arban സൊസൈറ്റിയുടെ  നീതി medical store സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡണ്ട്‌ kuryan joy  ഉദ്കാടനം  ചെയ്യുന്നു ചീഫ് വിപ്പ് പി .സി george , ജില്ല പഞ്ചായത്ത് prasidant നിര്മ്മല ജിമ്മി ,member ബീനമ്മ ഫ്രാൻസിസ് , സൊസൈറ്റി prasidant പി .എച് .നൗഷദ്  എന്നിവര് സമീപം 

2013, ഡിസംബർ 11, ബുധനാഴ്‌ച

ഗുജറാത്ത് കലാപം ആസൂത്രിതം

www.basicepoint.com
ഗുജറാത്ത് കലാപം ആസൂത്രിതം
പി.ജി. ജാതവേദന്‍ നമ്പൂതിരി
05 Dec 2013
മദ്യനിരോധനം നടപ്പിലുള്ള ഗുജറാത്തില്‍ വര്‍ഷങ്ങളായിത്തന്നെ വ്യാജമദ്യവ്യാപാരം വളരെയേറെ അഭിവൃദ്ധിപ്രാപിച്ചിട്ടുള്ള ഒരു വ്യവസായമാണ്.

നേരത്തേ ശക്തമായ ഒരു മുസ്‌ലിം മാഫിയ നിയന്ത്രിച്ചിരുന്ന ഈ പ്രവൃത്തി, കാലക്രമേണ ഹിന്ദുക്കളുടെ അധീനതയിലായി, വിശേഷിച്ചും 1995-ല്‍ ബി.ജെ.പി. അധികാരത്തില്‍ വന്നതിനുശേഷം. വളരെയധികം തൊഴില്‍സാധ്യതയുള്ളതാണ് ഈ മേഖല. വ്യാജമദ്യം വാറ്റുന്നതുമുതല്‍ (അതല്ലെങ്കില്‍, സംസ്ഥാനത്തിന് വെളിയില്‍നിന്ന് കടത്തിക്കൊണ്ടുവരുന്നതു മുതല്‍), രഹസ്യവില്പന കേന്ദ്രങ്ങളില്‍ റീട്ടെയില്‍ ചെയ്യുന്നതുവരെ നിരവധി, ചെറുതാണെങ്കിലും പ്രാധാന്യമുള്ള കണ്ണികളുണ്ട് ഈ ശൃംഖലയില്‍. അങ്ങനെയാണ് ഈ തൊഴിലില്‍ ദളിതുകളും പങ്കെടുക്കാന്‍ തുടങ്ങിയത്. വ്യാജമദ്യവ്യാപാരംകൊണ്ട് അതിന്റെ പ്രമുഖന്മാര്‍ക്ക് അനേകം നേട്ടങ്ങളുണ്ട്. സംഘത്തലവന് കടപ്പെട്ടവരും അതുകൊണ്ടുതന്നെ, അയാളോട് പൂര്‍ണമായും കൂറുള്ളവരുമായ വലിയ ഒരു കൂട്ടം കുറ്റവാളികള്‍ എപ്പോഴും അയാളുടെ ആജ്ഞാനുകാരികളായി ഉണ്ടാകും, ആവശ്യം വരുമ്പോള്‍ കായബലം പ്രദര്‍ശിപ്പിക്കാന്‍. ഇതുകൂടാതെ കണക്കില്ലാത്ത സമ്പത്തും ആവശ്യാനുസരണം ഉപയോഗിക്കാം. മദ്യമാഫിയയ്ക്ക് ഈ കാരണങ്ങള്‍കൊണ്ട് രാഷ്ട്രീയ പിന്തുണ ഉറപ്പാണ്.

പൂര്‍വദേശത്തെ മാഞ്ചസ്റ്റര്‍ എന്ന് അറിയപ്പെട്ടിരുന്ന അഹമ്മദാബാദില്‍, അനേകം തുണിമില്ലുകള്‍ എണ്‍പതുകളില്‍ അടച്ചുപൂട്ടി. ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക്, മറ്റു വ്യവസായങ്ങളിലുണ്ടായിരുന്നവരോട് തുലനം ചെയ്യുമ്പോള്‍, നല്ല വേതനമാണ് ലഭിച്ചിരുന്നത്. മില്ലുകള്‍ പൂട്ടിയതോടെ ഏതാണ്ട് ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ഇവരുടെ പുനരധിവാസത്തിനായി പല പദ്ധതികളും നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും മില്ലുടമകളുടെ ഭാഗത്തുനിന്ന് കാര്യമായ സഹകരണം ലഭിക്കാത്തതുകാരണം നിഷ്ഫലമായിപ്പോവുകയാണുണ്ടായത്. മില്ലുകള്‍ പൂട്ടിയതു കാരണം, 'സ്ത്രീകള്‍ വേശ്യാവൃത്തിയിലേക്ക് തിരിയുന്നു' എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ എക്‌സ്​പ്രസ്സില്‍ ഒരു വാര്‍ത്ത വന്നിരുന്നത് പൂര്‍ണമായും ശരിയായിരുന്നില്ലെങ്കിലും തീരെ അസ്ഥാനത്തുമായിരുന്നില്ല. ഈ വിഭാഗത്തില്‍പെട്ടവരുടെ ശോചനീയാവസ്ഥ, മുതലെടുക്കപ്പെടാന്‍ ശരിക്കും പാകത്തിലായിക്കഴിഞ്ഞിരുന്നു 1990 ആയപ്പോഴേക്കും. കിഴക്കന്‍ അഹമ്മദാബാദിലെ ലേബര്‍ കോളനികളില്‍ താമസിച്ചിരുന്ന ഈ കൂട്ടരെ (ഭൂരിഭാഗവും ദളിതുകളായിരുന്നു) ഹിന്ദുത്വശക്തികള്‍ സംഘടിപ്പിച്ച യാത്രാപരിപാടികളില്‍ സജീവമായി പങ്കെടുപ്പിക്കാന്‍ ബുദ്ധിമുട്ടേണ്ടിവന്നില്ല.

ഇതുപോലെത്തന്നെ ആസൂത്രിതമായി, ആദിവാസികളെ സംഘടിപ്പിക്കാനും ഈ ശക്തികള്‍ക്ക് കഴിഞ്ഞു. 1998-ല്‍ ക്രിസ്മസ്സിനോട് അനുബന്ധമായി ദക്ഷിണ ഗുജറാത്തില്‍ ഡാങ്‌സ് ജില്ലയില്‍ ക്രിസ്ത്യാനികള്‍ക്കു നേരേയുണ്ടായ ആക്രമണങ്ങള്‍ ഈ ഉദ്ദേശ്യത്തിന്റെ പ്രത്യക്ഷ നടപടിയായിരുന്നു. അതിനു കാരണമായി കാണിച്ചത്, ജില്ലയില്‍ മിഷനറി പ്രവര്‍ത്തനംകാരണം മതപരിവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെന്നാണ്. ഡാങ്‌സ് പോലെയുള്ള ഒരു പിന്നാക്ക ജില്ലയില്‍, നാലഞ്ചു ലക്ഷത്തിന്റെ നാശനഷ്ടങ്ങള്‍ ഉണ്ടായി. സമീപത്തുള്ള സൂറത്ത്, വല്‍സാഡ് ജില്ലകളിലും ഈ സംഭവങ്ങളുടെ തരംഗങ്ങള്‍ വ്യാപിച്ചിരുന്നു. 
ഗോധ്രയിലെ കൂട്ടക്കൊല നടന്നതിന് മുന്‍പുതന്നെ വിശ്വഹിന്ദുപരിഷത്തിന്റെ വന്‍സാന്നിധ്യം, ആദിവാസികള്‍ കൂടുതലുള്ള ജില്ലകളിലുണ്ടായിരുന്നു. ഇവിടെ ഒരു കാര്യം സമ്മതിക്കേണ്ടിയിരിക്കുന്നു. ആദിവാസികളുടെ ഉന്നമനത്തിനായുള്ള പല സര്‍ക്കാര്‍പദ്ധതികളുടെയും ലാഭം, അവരിലേക്കെത്തിക്കാന്‍ ഈ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. പ്രത്യേകിച്ചും വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമുള്ളവയുടെ. ഈ ജില്ലകളില്‍ മുസ്‌ലിങ്ങള്‍ പ്രധാനമായും ചെറുകിടകച്ചവടക്കാരും മറ്റുമായിരുന്നു. പരമ്പരാഗതമായിത്തന്നെ, ഗ്രാമങ്ങളില്‍ ആദിവാസികളോടൊപ്പം താമസിച്ച് തൊഴില്‍ ചെയ്തിരുന്നവരാണിവര്‍. കുട്ടത്തില്‍, പണം കടം കൊടുക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളോളം വോറ മുസ്‌ലിംകളുടെ കുത്തകയായിരുന്ന ഈ വ്യവസായത്തില്‍ ബനിയകളും താത്പര്യം കാണിക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായിട്ടില്ല. ഇതോടെ തൊഴില്‍പരമായ മത്സരങ്ങളും ഉണ്ടാകുന്നത് സ്വാഭാവികം. ഈ മത്സരത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു ബന്ധപ്പെട്ട ജില്ലകളില്‍ ആദിവാസികള്‍ ലഹളയില്‍ പങ്കെടുത്തതെന്ന് അനുമാനിക്കാന്‍ വേണ്ട കാരണങ്ങളുണ്ട്. ഗ്രാമത്തില്‍ 'സാഹുകാര്‍'ന് (പണം കടം കൊടുക്കുന്ന ആള്‍) അപാരമായ സ്വാധീനമുള്ളതിനാല്‍, രാഷ്ട്രീയകക്ഷികള്‍ക്ക് ഏറെ വേണ്ടപ്പെട്ടവരാണിവര്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഹിന്ദു ബനിയമാരും മറ്റും ഈ തൊഴിലിന്റെ അഭിവൃദ്ധിസാധ്യതകള്‍ മനസ്സിലാക്കിയതാണ് മത്സരങ്ങള്‍ക്കു കാരണമായത്. ജനമധ്യത്തിലെ സ്വാധീനം വോട്ടുകളായി രൂപാന്തരപ്പെടുത്താമെന്നതുകൊണ്ട് ഇക്കാര്യത്തില്‍ രാഷ്ട്രീയവും കടന്നുവന്നു. ഇത്തവണയുണ്ടായ ലഹളയുടെ ഭൂമിശാസ്ത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമായി കാണാന്‍കഴിയും. ഏറ്റവുമധികം അനിഷ്ടസംഭവങ്ങള്‍ ഉണ്ടായ പഞ്ചമഹാല്‍സ്, ദാഹോദ്,ഖേഡ, ആനന്ദ്, സാബര്‍കാണ്ഠ ജില്ലകള്‍, ഇതിനു മുന്‍പുള്ള തിരഞ്ഞെടുപ്പുകളില്‍ എല്ലാം, കോണ്‍ഗ്രസ്സിന് സ്വന്തം സ്വാധീനം നിലനിര്‍ത്താന്‍ കഴിഞ്ഞ സ്ഥലങ്ങളായിരുന്നു. ഭാരതീയ ജനതാപക്ഷത്തിന് അനുകൂലമായ തരംഗം നിലനിന്നിരുന്ന 1995-ലും 1998-ലും പോലും. വ്യവസായ സ്​പര്‍ധയോടൊപ്പം രാഷ്ട്രീയസൗകര്യവും കൂടെ ആയപ്പോള്‍, ഒരു അത്യാഹിതത്തിനുള്ള എല്ലാം തികഞ്ഞു. ആക്രമണങ്ങളില്‍ പങ്കെടുക്കാന്‍, തുടക്കത്തില്‍ ഇവര്‍ക്ക് താത്പര്യം ലേശംപോലും ഇല്ലായിരുന്നെന്നാണ് ആദിവാസികളുടെ ഇടയില്‍ സേവനം നടത്തിയിരുന്ന നിരവധി പ്രവര്‍ത്തകര്‍ സൂചിപ്പിച്ചിട്ടുള്ളത്. ഇവരെ ഇതിനു പ്രേരിപ്പിക്കാന്‍ പല തന്ത്രങ്ങളും പ്രയോഗിക്കേണ്ടിവന്നു. ഗോധ്ര സംഭവത്തിനുശേഷം, അന്നും പിറ്റേന്നും, ആദിവാസിഗ്രാമങ്ങളില്‍ നാടന്‍ മദ്യവും പണവും സുലഭമായി വിതരണം ചെയ്തു. ഈ പ്രലോഭനങ്ങള്‍ക്കുശേഷവും ആദിവാസികളില്‍ നല്ലൊരു ഭാഗം അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായില്ല. ഇങ്ങനെയുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതൊന്നും പോരാതെ, കൊള്ളയടിക്കുന്ന മുതല്‍ സ്വന്തമാക്കാമെന്ന വാഗ്ദാനവും. പാവപ്പെട്ട ആദിവാസികള്‍ക്ക്, സത്യത്തില്‍, വഴങ്ങുകയല്ലാതെ വേറെ ഗത്യന്തരമില്ലായിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി.
ആദിവാസികള്‍ കൂടുതലുള്ള ദാഹോദ് ജില്ലയില്‍ പാണ്ഡര്‍വാഡ ഗ്രാമത്തില്‍ ഇരുപത്തിയൊന്നു പേര്‍ കൊല്ലപ്പെട്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഖാന്‍പുര്‍ പൊലീസ്‌സ്റ്റേഷന്‍ അതിര്‍ത്തിക്കുള്ളില്‍ വരുന്ന ഈ ഗ്രാമത്തില്‍ മുന്‍പൊരിക്കലും ഈമാതിരി സംഘര്‍ഷം ഉണ്ടായിട്ടില്ല. ഗ്രാമത്തിലെ പ്രധാന നാല്‍ക്കവല, ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം, അയോധ്യാചൗക്ക് എന്നു നാമകരണം ചെയ്യപ്പെട്ടിരുന്നെങ്കിലും, രണ്ടു സമുദായങ്ങളും സമാധാനമായിത്തന്നെ കഴിഞ്ഞിരുന്നു ഇതുവരെയും. അമ്പതിലധികം മുസ്‌ലിംകുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. കൂടുതലും കര്‍ഷകരും , കര്‍ഷകത്തൊഴിലാളികളും. ഗോധ്രയ്ക്ക് ഒരു മാസം മുന്‍പ് ഗ്രാമവാസികളുടെ ഒരു യോഗത്തില്‍, സ്ഥലത്തെ ചില നേതാക്കള്‍ വര്‍ഗീയവിരോധം ആളിക്കത്തിക്കുന്ന തരത്തില്‍ സംസാരിച്ചിരുന്നു എന്ന് അറിയാന്‍കഴിഞ്ഞു. മാര്‍ച്ച് ഒന്നിന് അയ്യായിരത്തിലധികം വരുന്ന ജനക്കൂട്ടം ചേരി വളഞ്ഞു. സമീപ ഗ്രാമങ്ങളില്‍നിന്നുള്ള ഭീല്‍ ഗോത്രവര്‍ഗക്കാരും ഏറെയുണ്ടായിരുന്നു അക്രമികളില്‍. ആദ്യം വീടുകള്‍ കൊള്ളയടിച്ച് ഉപയോഗപ്പെടുത്താവുന്ന വസ്തുക്കളെല്ലാം മാറ്റിയതിനുശേഷം, കണ്ണില്‍ക്കണ്ട മറ്റെല്ലാം അഗ്‌നിക്കിരയാക്കി. രക്ഷതേടി ഓടിയവരെ രണ്ടു സ്ഥാനീയനേതാക്കള്‍ അഭയം നല്കാനെന്ന വ്യാജേന സ്വന്തം സ്ഥലങ്ങളില്‍ ഒളിപ്പിച്ചശേഷം, അവര്‍തന്നെ ആക്രമിക്കുകയാണുണ്ടായത്. ഖാന്‍പുര്‍ പൊലീസ് സ്റ്റേഷന്റെ കീഴില്‍ ഒരു ഔട്ട്‌പോസ്റ്റ് ഉള്ള സ്ഥലമാണിത്. അവിടെയുണ്ടായിരുന്ന രണ്ടു പൊലീസുകാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ഗ്രാമത്തില്‍ വഷളായിക്കൊണ്ടിരുന്ന സ്ഥിതിഗതികളെക്കുറിച്ച്, ഈ പൊലീസുകാരുടെ സന്ദേശം ലഭിച്ചതനുസരിച്ച് ഖാന്‍പുര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് സബ് ഇന്‍സ്‌പെക്ടര്‍ റാഥോഡും സംഘവും ഇവിടെ എത്തിയത് ഉച്ചയ്ക്കു ശേഷമായിരുന്നു. അപ്പോഴേക്കും ഗ്രാമം കലാപക്കാരുടെ പൂര്‍ണനിയന്ത്രണത്തിലായിക്കഴിഞ്ഞു. ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍, ഇവിടെയും കണ്ണീര്‍വാതകംതന്നെ പ്രയോഗിക്കപ്പെട്ടു. അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ മേല്‍ ഇതുകൊണ്ട് വിശേഷിച്ച് ഫലമൊന്നും ഉണ്ടായില്ലെങ്കില്‍ അദ്ഭുതപ്പെടാനില്ല. കൂടുതല്‍ പൊലീസിനെ അയയ്ക്കാന്‍ അവശ്യപ്പെട്ടതല്ലാതെ റാഥോഡ് മറ്റു നടപടികളൊന്നും കൈക്കൊണ്ടതുമില്ല.

ഇതിനിടെ അവിടെ എത്തിയ മാമ്‌ലത്ദാര്‍(തഹസില്‍ദാര്‍)ന്റെ സാന്നിധ്യത്തിലും ഹിംസ തുടര്‍ന്നു. ഒടുവില്‍ ഈഅധികാരിയുടെ ഉത്തരവുപ്രകാരം ഏഴ് റൗണ്ട് വെടിവെച്ച ശേഷമാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്. ഈ സമയംകൊണ്ട് ഉപദ്രവകാരികള്‍, അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകഴിഞ്ഞിരുന്നു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കുപറ്റിയില്ലെന്നത് യാദൃച്ഛികം മാത്രം? ആക്രമണം തുടങ്ങി, നാലഞ്ചു മണിക്കൂറുകള്‍ക്കുശേഷം, പൊലീസ് സംരക്ഷണത്തില്‍, അവശേഷിച്ചവരെ ലൂണാവാഡയിലുള്ള അഭയാര്‍ഥിക്യാമ്പിലേക്കു മാറ്റുകയായിരുന്നു. ഈ കേസില്‍ പരുക്കുപറ്റിയവരും ആക്രമണത്തിനിരയായവരുമായി അനേകം ദൃക്‌സാക്ഷികളുണ്ടായിരുന്നെങ്കിലും സബ് ഇന്‍സ്‌പെക്ടര്‍ റാഥോഡിന്റെ പരാതിയിന്മേലാണ് എഫ്.ഐ.ആര്‍. രേഖപ്പെടുത്തിയത്. പാണ്ഡര്‍വാഡയ്ക്കു പുറമേ അടുത്തുള്ള ആറേഴു ഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളും ഒരൊറ്റ പരാതിയില്‍ ഒതുക്കി പൊലീസ്. കേസ് ഗോധ്ര സെഷന്‍സ് കോടതിയില്‍ വിചാരണയ്ക്കുശേഷം തള്ളിപ്പോയി. വിസ്തരിച്ച സാക്ഷികള്‍ കൂറുമാറിയതായിരുന്നു കാരണം. കൊലപാതകമടക്കം നിരവധി കുറ്റങ്ങള്‍ക്ക് പ്രോസിക്യൂട്ട് ചെയ്തവരില്‍ ഭരണകക്ഷിയുടെ സ്ഥലത്തെ നേതാക്കളും ഉണ്ടായിരുന്നെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. സബ് ഇന്‍സ്‌പെക്ടര്‍ റാഥോഡും പൊലീസ് സേനയും സ്ഥലത്തുണ്ടായിരുന്നെങ്കിലും ഒരു ലഹളക്കാരനെപ്പോലും കൈയോടെ പിടിച്ചില്ലെന്നതും വിചാരണയ്ക്കു വന്നവരില്‍ ആരേയും ദൃക്‌സാക്ഷികളായിരുന്ന പൊലീസുകാര്‍പോലും തിരിച്ചറിഞ്ഞില്ലെന്നതും കേസ് തള്ളിപ്പോകാന്‍ കാരണമായി. കുറ്റവാളികള്‍ അറസ്റ്റ് ചെയ്യപ്പെട്ടശേഷം തിരിച്ചറിയല്‍ പരേഡ് നടത്തിയില്ലെന്നതും.
ഖാന്‍പുര്‍ സ്റ്റേഷനില്‍തന്നെ രജിസ്റ്റര്‍ ചെയ്ത വേറൊരു കേസും പ്രാധാന്യമുള്ളതാണ്. സാബര്‍കാണ്ഠ ജില്ലയിലെ കിദിയാദ് ഗ്രാമത്തില്‍, മുസ്‌ലിം വീടുകളുടെ നേരേ ആക്രമണം ഉണ്ടായപ്പോള്‍ അവിടെനിന്ന് രണ്ട് ടെംപോ വാനുകളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച അറുപതിലധികം പേരുടെ വധമാണ് കേസിനാധാരമായ സംഭവം. ഗ്രാമത്തില്‍ നാല്പതോളം മുസ്‌ലിംകുടുംബങ്ങളാണുണ്ടായിരുന്നത്. ബന്ദിന്റെ ദിവസം ജില്ലയില്‍ നടന്ന അനിഷ്ടസംഭവങ്ങളെക്കുറിച്ച് അറിവു കിട്ടിയ ഇവര്‍, മാല്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ പോയി സംരക്ഷണം ആവശ്യപ്പെട്ടു. ഒരു പൊലീസ് കോണ്‍സ്റ്റബിളാണ് ഇവിടേക്ക് നിയോഗിക്കപ്പെട്ടത്. പിറ്റേദിവസം സ്റ്റേഷനിലുള്ളവര്‍തന്നെ ഇവരോട് ഗ്രാമത്തില്‍നിന്ന് പലായനം ചെയ്‌തോളാന്‍ ഉപദേശിക്കുകയും ചെയ്തു. ഭയഭീതരായ നൂറിലധികം ആളുകള്‍ രണ്ടു വാഹനങ്ങളില്‍ ഗ്രാമം വിട്ടു. മാര്‍ച്ച് 2ന് ഉച്ചയ്ക്കുശേഷം. ഒരു അയൂബ്മിയായുടേതായിരുന്ന ടെമ്പോകളില്‍ ഒന്ന്.
കുടുംബാംഗങ്ങളടക്കം എണ്‍പത്തിനാലു പേരാണ് വാഹനത്തില്‍ സഞ്ചരിച്ചത്. മാല്‍പുര്‍ എന്ന സ്ഥലത്തെത്തിച്ചേര്‍ന്നാല്‍ രക്ഷപ്പെടാമെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍. യാത്രാമധ്യേ പല സ്ഥലങ്ങളിലും ഇവരെ അക്രമിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും അയൂബിന്റെ സാമര്‍ഥ്യംകാരണം അപകടമൊന്നും കൂടാതെ ലിംബഡിയ എന്ന സ്ഥലംവരെ എത്തി. മാല്‍പുരിലേക്കുള്ള വഴിയില്‍ അപകടമുണ്ടായിരുന്നതിനാല്‍, വാഹനം ലൂണാവാഡയ്ക്ക് തിരിച്ചുവിടാനായിരുന്നു അയൂബിന്റെ തീരുമാനം. ലൂണാവാഡയില്‍നിന്ന് പതിനഞ്ചു കിലോമീറ്റര്‍ ദൂരെയാണ് സംഭവസ്ഥലം. ഇവിടെവെച്ച്, അക്രമിസംഘം ടയറിന്മേല്‍ വെടിവച്ച് വാഹനം നിര്‍ത്തി. തോക്കുകള്‍ കൂടാതെ ജനക്കൂട്ടത്തിലുള്ളവരുടെ പക്കല്‍ വാളുകള്‍, ധാരിയ, ലാത്തി, പൈപ്പുകള്‍ മുതലായ ആയുധങ്ങളുമുണ്ടായിരുന്നു. വാഹനം നിര്‍ത്തിയതോടെ അതിലുണ്ടായിരുന്നവര്‍ ഇറങ്ങി പരക്കംപായാന്‍ തുടങ്ങി. അയൂബിന്റെ മൊഴിപ്രകാരം പതിനേഴു പേര്‍ക്ക് മാത്രമേ രക്ഷപ്പെടാനായുള്ളൂ (അയൂബും ഭാര്യ ആര്‍സൂബെനും ഇതില്‍പ്പെടും). കൊല്ലപ്പെട്ടവരില്‍ എട്ടുപേരുടെ ശരീരങ്ങള്‍ സ്ഥലത്തുനിന്ന് ലഭിച്ചു. ശേഷിച്ച ജഡങ്ങള്‍ പെട്രോളും ഡീസലുമൊഴിച്ച് കരിച്ചുകളഞ്ഞെന്നാണ് അനുമാനം.
സലീംമിയയാണ് ടെമ്പോയില്‍ രക്ഷതേടി പുറപ്പെട്ട മറ്റൊരാള്‍ (സലിംഭായി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു തത്മസയം). ഇവരും മാല്‍പൂര്‍ ലക്ഷ്യമാക്കിത്തന്നെയാണ് പുറപ്പെട്ടത്. വഴിയില്‍ പല സ്ഥലങ്ങളിലും ജനക്കൂട്ടങ്ങള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമം നടത്തിയതുകാരണം സലീമും ലൂണാവാഡയ്ക്കു പോകാന്‍തന്നെ തീരുമാനിച്ചു. ലിംബഡിയാ ഗ്രാമത്തില്‍വെച്ച് ഈ പ്ലാന്‍ ഉപേക്ഷിച്ച് പകരം ഖാന്‍പൂരിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. അവിടെ സാംപടിയ എന്ന സ്ഥലത്തുവെച്ച് അക്രമികള്‍ ഇവരെ പിടികൂടി.ഇരുപത്തിനാലു പേര്‍ക്ക് രക്ഷപ്പെടാനായി.
ഇതു സംബന്ധിച്ച കേസ് പല കാരണങ്ങള്‍കൊണ്ടും 2002-ല്‍ നടന്ന സംഭവങ്ങളുടെ ഒരു ദൃഷ്ടാന്തമായി എടുക്കാം. ആദ്യസംഭവം നടന്ന ലിംബഡിയയ്ക്കും സംപടിയയ്ക്കും ഇടയില്‍ പത്തു-പന്ത്രണ്ട് കിലോമീറ്ററിലധികം ദൂരമുണ്ട്. രണ്ടു സ്ഥലങ്ങളിലും കിദിയാദ് ഗ്രാമത്തില്‍നിന്ന് പലായനം ചെയ്തിരുന്നവര്‍ ആക്രമിക്കപ്പെട്ടെന്നതൊഴിച്ചാല്‍, മറ്റൊന്നും സമാനമായിട്ടില്ല. ഏതാണ്ട് ഒരേ സമയത്ത് നടന്ന രണ്ടു സംഭവങ്ങള്‍ക്കുംകൂടെ, ഒരൊറ്റ എഫ്.ഐ.ആര്‍., പ്രൊസിക്യൂട്ട് ചെയ്തതും ഒരേ കുറ്റവാളികളെ! അയൂബ്മിയായുടെ ഭാര്യ ആര്‍സൂബെന്റെ പരാതിയിന്മേലാണ് പൊലീസ്‌സ്റ്റേഷനില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അവര്‍ കോടതിയില്‍ കൊടുത്ത മൊഴിയും അവരെ ചികിത്സിച്ച ഡോക്ടരുടെ അഭിപ്രായവും പ്രകാരം, ഗുരുതരമായ മുറിവുകള്‍ പറ്റി, ഏറെ രക്തം വാര്‍ന്നുപോയിരുന്നതിനാല്‍, അബോധാവസ്ഥയിലായിരുന്നു ആര്‍സൂബെന്‍, പൊലീസ് പരാതി രേഖപ്പെടുത്തിയതായി കാണിച്ചിരുന്ന സമയം. രണ്ടാംതിയ്യതി രേഖപ്പെടുത്തിയ പരാതിയുടെ നക്കല്‍ ബന്ധപ്പെട്ട മജിസ്‌ട്രേട്ടിന്റെ കോടതിയിലേക്കയച്ചത്, നാലു ദിവസം കഴിഞ്ഞ്. താന്‍ പൊലീസില്‍, രണ്ടാംതിയ്യതിയെന്നല്ല, ഒരുകാലത്തും പരാതി കൊടുത്തിട്ടില്ലെന്നു മാത്രമല്ല, ആക്രമണം നടത്തിയവരെ തിരിച്ചറിയാനാവില്ലെന്നും ഈ സ്ത്രീ പറയുന്നു. അതേസമയം അയൂബ്മിയയ്ക്ക്, ആയിരത്തിലധികം ഉണ്ടായിരുന്ന ജനക്കൂട്ടത്തില്‍നിന്ന് പത്തുപന്ത്രണ്ട് ആളുകളെയെങ്കിലും നല്ലതുപോലെ പരിചയമുണ്ടായിരുന്നുതാനും. കേസ് വിചാരണയ്ക്കു വന്നപ്പോള്‍, ഇവരാരുമായിരുന്നില്ല കുറ്റവാളികള്‍. സംഭവത്തേക്കുറിച്ച് ഇയാള്‍ കൊടുത്ത പരാതിയില്‍ പൊലീസില്‍നിന്ന് മേല്‍നടപടികളൊന്നുമുണ്ടായില്ല. രണ്ടാമത്തെ വാഹനം ആക്രമിച്ചതില്‍ പ്രത്യേകം പരാതി രേഖപ്പെടുത്താന്‍ സലീംഭായി ആവശ്യപ്പെട്ടെങ്കിലും ഇതുമുണ്ടായില്ല. കൂടെ ടെമ്പോയിലുണ്ടായിരുന്നവര്‍ നിരവധി ആക്രമണകാരികളെ തിരിച്ചറിഞ്ഞെങ്കിലും ഇവരില്‍ ആര്‍ക്കെതിരായും കേസ് എടുത്തിരുന്നില്ല. ഈ കാര്യം, കേസിന്റെ വിധിയില്‍ ബഹുമാനപ്പെട്ട കോടതിയും പ്രത്യേകം

പറഞ്ഞിട്ടുണ്ട്. 'ഖേദത്തോടെ രേഖപ്പെടുത്തുന്നു' എന്നായിരുന്നു ജഡ്ജിയുടെ അഭിപ്രായം. സലീംഭായിയുടെ പരാതിമേല്‍ ജില്ലാ എസ്.പി. 'യോഗ്യവും നിഷ്പക്ഷവുമായ' അന്വേഷണം നടത്താനുള്ള അനുമതിയും കൊടുത്തിരുന്നു വിധിന്യായത്തില്‍. ഒക്ടോബര്‍ 2002-ല്‍ തീര്‍പ്പായ ഈ കേസില്‍, കോടതിയുടെ ഉത്തരവനുസരിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നതിനു പകരം (വളരെ യുക്തിയുക്തമായ വാദഗതിയാണ് കോടതിയുടേത്) ഹൈക്കോടതിയില്‍ അപ്പീല്‍ നല്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.


മോദിയുടെ ചലനസിദ്ധാന്തം


ഫിബ്രവരി 28ന് അഹമ്മദാബാദിലും മറ്റു നിരവധി സ്ഥലങ്ങളിലും സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്നായപ്പോള്‍, സര്‍ക്കാര്‍ നിശിതമായ വിമര്‍ശത്തിനു പാത്രമായി. ഇതിന്റെ ഫലമായാണ്, പട്ടാളത്തിനെ വിളിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ള ഒരു റിപ്പോര്‍ട്ടിന്‍പ്രകാരം, ബന്ദിന്റെ ദിവസം ഉച്ചയ്ക്കുശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ക്കൂടിയ ഒരു മീറ്റിങ്ങില്‍ ആര്‍മിയെ വിളിക്കാന്‍ തീരുമാനമായി. അപ്പോള്‍ സമയം രണ്ടര മണി. അതിനുശേഷം, വൈകുന്നേരം നാലു മണിക്ക് മുഖ്യമന്ത്രി ഇതുസംബന്ധിച്ച ഒരു പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ അശ്രാന്തപരിശ്രമങ്ങളുടെ ഫലമായി, പട്ടാളക്കാരെ അഹമ്മദാബാദിലെത്തിക്കാന്‍ നാല്പതു വിമാനങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു, ഒട്ടും താമസമില്ലാതെ. ഇത്രയൊക്കെ ശുഷ്‌കാന്തി പ്രദര്‍ശിപ്പിച്ചിട്ടും ആദ്യത്തെ വിമാനം അഹമ്മദാബാദിലെത്തിയത് ഇരുപത്തിയെട്ടാം തിയ്യതി അര്‍ധരാത്രിക്കുശേഷം. അവസാനത്തേത് പിറ്റേദിവസം രാത്രി പതിനൊന്നു മണിക്കും. പട്ടാളത്തിനെ വിന്യസിക്കുമ്പോള്‍ അവരുടെയൊപ്പം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകള്‍ ഉണ്ടായിരിക്കണം എന്നാണ്. പൊലീസില്‍നിന്നുള്ള ലെയ്‌സണ്‍ ഓഫീസര്‍മാരും വേണം അവശ്യാനുസരണം.
കൂടാതെ അവരുടെ ഉപയോഗത്തിന് വാഹനങ്ങള്‍, ഭൂപടങ്ങള്‍, മൊബൈല്‍ ഫോണ്‍, ചുവന്ന കൊടികള്‍ അങ്ങനെ എന്തെല്ലാം! ഈവകയൊക്കെ യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കി എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ഇരുപത്തിയെട്ടാംതിയ്യതി രാത്രിയോടെ എത്തിയ സേന, മാര്‍ച്ച് ഒന്നാംതിയ്യതി ഉച്ചയ്ക്കു ശേഷമാണ് അഹമ്മദാബാദില്‍ ആദ്യത്തെ ഫ്ലഗ് മാര്‍ച്ച് നടത്തിയത്. അതും മുഖ്യമന്ത്രി, പ്രതിരോധമന്ത്രി, സേനയുടെയും സംസ്ഥാനഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥര്‍ മുതലായവരുടെ ഉയര്‍ന്നതലത്തിലുള്ള മീറ്റിങ്ങിനുശേഷം. ഇറങ്ങിയാലുടന്‍ ഡ്യൂട്ടിക്ക് തയ്യാറായി ഇവിടെ എത്തിയ സേനയ്ക്ക് പന്ത്രണ്ടു മണിക്കൂറിലുമധികം സമയം വിശ്രമിക്കേണ്ടിവന്നു, ആവശ്യമായ ഉത്തരവുകളും മറ്റു സൗകര്യങ്ങളും ലഭ്യമാക്കാനുണ്ടായ താമസം കാരണം. ഇതിനകം നഗരത്തില്‍ ഏറ്റവും കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ നടന്ന നരോദ, ചമന്‍പുരമുതലായ നിരവധി സ്ഥലങ്ങളില്‍, കലാപകാരികള്‍ അവരുദ്ദേശിച്ചിരുന്ന കൃത്യങ്ങള്‍ പൂര്‍ണമായും നിര്‍വഹിച്ചുകഴിഞ്ഞിരുന്നുതാനും. അഹമ്മദാബാദില്‍ കൂടാതെ ഗോധ്രാ, വഡോദര, രാജ്‌കോട്ട്, സൂറത്ത്, ഭാവനഗര്‍ ഈ സ്ഥലങ്ങളിലും സേനയ്ക്ക് ചുമതലകള്‍ ഏല്പിച്ചു. ആര്‍മിയുടെ ഉപയോഗം, അവരെ വിന്യസിക്കുന്നതില്‍ വന്ന ഗണ്യമായ കാലതാമസംകാരണം, ഫലപ്രദമായില്ല എന്ന കാര്യത്തില്‍ സംശയമില്ല. സേനയുടെ വിന്യാസത്തിന് അവശ്യം വേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന കാര്യം, വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള സീനിയര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്, അറിവില്ലാതെ വരാന്‍ വഴിയില്ല. എന്നിട്ടും എന്തേ വാഹനങ്ങള്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകളുടെ സാന്നിധ്യം മുതലായതൊക്കെ സമയത്തിന് തയ്യാറാക്കി വെച്ചിരുന്നില്ല? ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍, പൊലീസിനേക്കാള്‍ കൂടുതല്‍ മെച്ചമായോ ഫലപ്രദമായോ കടമകള്‍ നിര്‍വഹിക്കാന്‍ പട്ടാളത്തിന് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരുപക്ഷേ, സാധാരണ ജനങ്ങളുടെ ഇടയില്‍ സേനയെക്കുറിച്ച്, കൂടുതല്‍ ഭയം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദൈനംദിനജോലികളില്‍ ജനങ്ങളുമായി ഇടപഴകാനുള്ളസന്ദര്‍ഭങ്ങള്‍ ഉണ്ടാകാത്തതു കാരണം. ഈ ഭയം, സേന കൂടുതല്‍ കാര്യശേഷി ഉള്ളവരാണെന്ന മതിപ്പും ഉണ്ടായേക്കാം. ഇതില്‍ കൂടുതലൊന്നും ഇല്ലെന്നാണ് ഞാന്‍ കണ്ടിട്ടുള്ളത്. പക്ഷേ, ഇത്തവണ, തുടക്കം മുതല്‍തന്നെ പൊലീസ് വേണ്ട നടപടികളെടുക്കാന്‍, ചില പ്രധാന സ്ഥലങ്ങളിലെങ്കിലും പരാജയപ്പെട്ടതുകൊണ്ട്, സേനയ്ക്കു മാത്രമേ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കാന്‍ കഴിയൂ എന്നായിരുന്നു പൊതുവേയുള്ള ധാരണ. ഈ പശ്ചാത്തലത്തില്‍, സേനയെ ചുമതലകളേല്പിക്കാന്‍ വന്ന താമസം സംശയങ്ങള്‍ക്ക് ഇടനല്കുന്നു.
ഗുജറാത്ത് ബന്ദിനോടനുബന്ധിച്ച് ഗുരുതരമായ അക്രമങ്ങള്‍ നടന്ന സര്‍ദാര്‍പുര, വിജാപൂര്‍(മെഹസാന ജില്ല), ഡെലോള്‍ (പഞ്ചമഹല്‍സ്), സന്‍ജേലി, രണ്‍ധിക്പൂര്‍(ദാഹോദ്), ഓഡ്(ആനന്ദ്) എന്നീ സ്ഥലങ്ങളും പ്രധാനമാണ്. മറ്റു പലേടങ്ങളിലും നടന്ന കാര്യങ്ങള്‍ ഇവിടെയും ആവര്‍ത്തിച്ചു. അതുകൊണ്ട് കൂടുതല്‍ വിവരിക്കേണ്ട ആവശ്യമില്ല. ഇതില്‍ സര്‍ദാര്‍പുര ഗ്രാമത്തില്‍ മുപ്പത്തിമൂന്നു പേര്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച അന്വേഷണം സി.ബി.ഐ.യ്ക്ക് വിടണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്ത അഞ്ചു കേസുകളിലൊന്നാണ്. ഫിബ്രവരി 28ന് രാത്രിയിലാണ് ഇവിടെയുള്ള കടകളും മറ്റും തീയിട്ട് നശിപ്പിച്ചത്. ദലിതുകളുടെ ചില കടകളും ഇതില്‍പ്പെടും. പിറ്റേന്ന് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന ഭയത്താല്‍, പൊലീസിനെ വിളിപ്പിച്ചു. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഗ്രാമത്തിലെത്തി, ശാന്തിസമിതി രൂപീകരിച്ച്, സമാധാനത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇതൊക്കെ കഴിഞ്ഞശേഷവും രാത്രിയില്‍ ഗ്രാമം ആക്രമിക്കപ്പെട്ടു. പൊലീസ് ഗ്രാമത്തില്‍ത്തന്നെ ഉണ്ടായിരുന്നെങ്കിലും, ഇതു തടയാന്‍ കഴിഞ്ഞില്ല. അര്‍ധരാത്രിക്കുശേഷം, എസ്.പി.യുടെ നേതൃത്വത്തില്‍ ഒരു സംഘം പൊലീസ് എത്തിയശേഷം, ബാക്കിയുണ്ടായിരുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയാണുണ്ടായത്.
ഗോധ്രാസംഭവത്തിനുശേഷം സംസ്ഥാനത്താകമാനം നിരവധി പത്രികകള്‍ പ്രചാരത്തില്‍ വന്നിരുന്നു. എല്ലാംതന്നെ മുസ്‌ലിംസമുദായത്തെ ഒറ്റപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്നവ. സമുദായങ്ങള്‍ തമ്മില്‍ ദ്വേഷം വളര്‍ത്തുക എന്നതു മാത്രമായിരുന്നു ഈ പത്രികകള്‍ അടിച്ചിറക്കിയവരുടെ ഉദ്ദേശ്യം എന്നു സ്​പഷ്ടം. മിക്കവയിലും പ്രസാധകരുടെ വിവരങ്ങള്‍ കാണിച്ചിരുന്നില്ലെന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ (അപൂര്‍വം ചിലതില്‍ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌രംഗദളിന്റെയും പേരുകള്‍ കൊടുത്തിരുന്നു). പ്രത്യേക സ്ഥലങ്ങളില്‍, അവിടങ്ങളിലെ പരിതഃസ്ഥിതികള്‍ക്കനുസരിച്ച് ഉപയോഗിച്ചിരുന്ന ഭാഷയില്‍ ചില്ലറ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും പ്രധാനമായും ഉള്ളടക്കം ഒന്നുതന്നെ. മുസ്‌ലിംസമുദായാംഗങ്ങളെ ബഹിഷ്‌കരിക്കുക - സാമ്പത്തികമായും സാമൂഹികമായും മറ്റെല്ലാ രീതിയിലും. ഒന്നുരണ്ടെണ്ണത്തില്‍ അവര്‍ക്കെതിരായി ഹിംസയ്ക്കുള്ള കടുത്ത പ്രേരണയും ഉണ്ടായിരുന്നു. ഗുജറാത്തില്‍ സാധാരണയായി കാണാറുള്ള ബുള്ളറ്റിന്‍ ബോര്‍ഡുകളുടെ ഉപയോഗം ഇതിന് മുന്‍പും നാം കണ്ടിട്ടുണ്ട്. പൊതുവില്‍ പ്രക്ഷുബ്ധമായ ഈ ദിവസങ്ങളില്‍, ഇതുപോലെയുള്ള ബോര്‍ഡുകള്‍, പകയും വിദ്വേഷവും വളര്‍ത്താന്‍ നിരന്തരം ശ്രമിച്ചിരുന്നവരുടെ കൈയില്‍ നല്ല ഒരു ഉപകരണമായി. ഇതൊന്നും പോരെങ്കില്‍, ചില ഗുജറാത്തി പത്രങ്ങളുടെ സജീവമായ സഹായവും! മാര്‍ച്ച് ആദ്യവാരത്തില്‍ ഒരു പ്രമുഖ ദിനപത്രം, ഇന്റലിജന്‍സിലെ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട്, ഗോധ്രയ്ക്കുശേഷം ഭീകരര്‍, സംസ്ഥാനത്ത് വന്‍തോതില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന വാര്‍ത്ത വളരെ പ്രാധാന്യത്തോടെ കൊടുത്തിരുന്നു. മടങ്ങിയെത്തുന്ന ഹജ് തീര്‍ഥയാത്രികര്‍ ഈ ഹീനകൃത്യങ്ങള്‍ക്ക് സഹായം നല്കിയേക്കുമെന്നും. പത്ര റിപ്പോര്‍ട്ടുകളിലെല്ലാം, സാബര്‍മതി എക്‌സ്​പ്രസ്സിന്റെ നേര്‍ക്കുണ്ടായ ആക്രമണം നീചമായ ഹീനകൃത്യം, അതിനുശേഷം നടന്ന ലഹളകള്‍ 'നിര്‍ഭാഗ്യകരവും' ആയിരുന്നു.
മുസ്‌ലിംസമുദായങ്ങള്‍ താമസിച്ചിരുന്ന ചേരികള്‍, ഇവരുടെ ദൃഷ്ടിയില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നിട്ടുള്ള ക്രിമിനലുകളുടെ ആവാസകേന്ദ്രമായി. മുഖ്യമന്ത്രി അടക്കം നിരവധി നേതാക്കളുടെ പ്രസ്താവനകളും സമാധാനം പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്ന തരത്തിലായിരുന്നില്ല. മോദിയുടെ ശാസ്ത്രീയവിജ്ഞാനം, ഐസക് ന്യൂട്ടന്റെ ചലനസംബന്ധമായ സിദ്ധാന്തം വരെ എത്തിയത്, പല പത്രങ്ങളിലും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടത് ശ്രദ്ധേയമായി. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായ പ്രതിപ്രവര്‍ത്തനം ഉണ്ടാകും. നാല്പതോളം സ്ഥലങ്ങള്‍ കര്‍ഫ്യൂവിന്‍ കീഴിലായിരുന്ന മാര്‍ച്ച് ഒന്നിന്, പൊലീസും ഭരണകൂടവും ഗോധ്രാസംഭവത്തെ തുടര്‍ന്നുണ്ടായ ലഹള കൈകാര്യം ചെയ്ത രീതിയില്‍ തികഞ്ഞ സംതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി, ഹിംസ മിക്കവാറും നിയന്ത്രണത്തിലായെന്ന അവകാശവാദവും ഉന്നയിച്ചു. വേറൊരു പ്രസ്താവനയില്‍ അഞ്ചു കോടി ഗുജറാത്തികള്‍, ഗുരുതരമായ പ്രകോപനമുണ്ടായിരുന്നിട്ടും അത്യന്തം സംയമനം പാലിച്ചു എന്ന കണ്ടുപിടിത്തം നടത്തി അദ്ദേഹം. ഇതിലെല്ലാം അപകടകാരിയായത് നിരന്തരം പ്രചരിപ്പിക്കപ്പെട്ടിരുന്ന കിംവദന്തികളായിരുന്നു. ഒരു തവണ, ഈ മാതിരി കേട്ടുകേള്‍വിയുടെ ഫലം നേരില്‍ കാണാന്‍ എനിക്ക് അവസരവും ഉണ്ടായി. ഇരുനൂറിലധികം കുടുംബങ്ങള്‍ താമസമുള്ള ഒരു കോളണിയിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. ശിലാലേഖ് അപ്പാര്‍ട്ട്‌മെന്റ്‌സ്. ഒന്‍പതാമത്തെ നിലയിലുള്ള ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാല്‍ കാണാവുന്ന ഒരു പള്ളി തൊട്ടടുത്തുണ്ട്. അജ്മീറിലെ ചിഷ്തിയുടെ ഒരു പിന്‍മുറക്കാരന്റെ ദര്‍ഗയും അവിടത്തെ പൂജാരിയുടെ വാസസ്ഥലവും അതേ വളപ്പില്‍ത്തന്നെ. ഇയാളുടെ വിസ്തൃതമായ കുടുംബത്തില്‍ നൂറോളം അംഗങ്ങളുണ്ടായിരുന്നു. മാര്‍ച്ച് ഒന്നാംതിയ്യതി, രാത്രി ഏറെയാകുന്നതിനു മുന്‍പ്, ഞങ്ങളുടെ സമുച്ചയത്തില്‍ വലിയ കോലാഹലം. ഉടനെ ഗേറ്റില്‍ എത്താന്‍ ആരോ എന്നോട് ടെലിഫോണില്‍ ആവശ്യപ്പെടുകയും ചെയ്തു. വലിയ പരിഭ്രമത്തിലായിരുന്നു ആള്‍. അവിടെ എത്തിയപ്പോള്‍ കണ്ടത്, അമ്പതോളം ആളുകള്‍ അടുത്തുള്ള ദര്‍ഗ ആക്രമിക്കാന്‍ കൈയില്‍ കിട്ടിയ ആയുധങ്ങളുമായി തയ്യാറെടുത്തു നിന്നിരുന്നതാണ്. കൂട്ടത്തില്‍ വീട്ടമ്മമാരും ഉണ്ടായിരുന്നു. കോളണിയില്‍ ഒരാള്‍ക്ക്, രഹസ്യമായി അറിവു കിട്ടിയത്രേ, പള്ളിയില്‍ ആയുധസന്നാഹങ്ങളോടെ ചിലര്‍ ഒത്തുകൂടിയിട്ടുണ്ട്, രാത്രിയില്‍ ഞങ്ങളുടെ ഫ്ലറ്റുകള്‍ കയ്യേറുമെന്ന്. ഞങ്ങളുടെ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഒരു പാഴ്‌സി യുവാവും ഞാനുംകൂടി പള്ളിയില്‍ പോയി അന്വേഷിച്ച് വരാമെന്നു പറഞ്ഞത് വളരെ ബുദ്ധിമുട്ടിയ ശേഷമാണ് ഗേറ്റില്‍ കൂടിനിന്നവര്‍ അംഗീകരിച്ചത്.
അവിടെ ഞങ്ങള്‍ കണ്ട കാഴ്ച ശരിക്കും പരിതാപകരമായിരുന്നു. കുഞ്ഞുങ്ങളും സ്ത്രീകളും മറ്റും അടുത്തുള്ള ശിലാലേഖില്‍നിന്ന് ഉയര്‍ന്ന കോലാഹലം കേട്ട്, ഭയന്നുവിറച്ച് ദര്‍ഗയ്ക്കുള്ളില്‍ അഭയം തേടിയിരുന്നു. ഞങ്ങള്‍ അവിടെ എത്തിയത് അവര്‍ക്ക് ആശ്വാസംപകര്‍ന്നു. ആ കുടുംബത്തിലുള്ളവരല്ലാതെ മറ്റാരുംതന്നെ അവിടെ ഉണ്ടായിരുന്നില്ല. പള്ളി, ദര്‍ഗ, വാസസ്ഥലങ്ങള്‍ ഇതെല്ലാം പരിശോധനയ്ക്കായി തുറന്നുതന്നു അവര്‍. ഞങ്ങള്‍ തിരികെ പോന്നപ്പോള്‍, കൂട്ടത്തില്‍ പ്രായംചെന്ന രണ്ടുമൂന്നു പേര്‍ ഒപ്പം വന്ന്, ശിലാലേഖിലെ ആളുകളോട് സംസാരിക്കുകയും ചെയ്തു. ഒരുവേള വന്‍ദുരന്തത്തില്‍ കലാശിക്കാമായിരുന്ന സംഭവം, കുഴപ്പങ്ങളൊന്നുമുണ്ടാകാതെ തീര്‍ന്നു. സാമുദായികവൈരം ഉത്തേജിപ്പിക്കാന്‍ ഇങ്ങനെ നിരന്തരം പ്രയത്‌നങ്ങള്‍, ഒരു മുടക്കവുമില്ലാതെ നടന്നെങ്കിലും, ഗുജറാത്തിലെ ജനങ്ങളില്‍ ബഹുഭൂരിഭാഗവും ഈ പ്രചാരണങ്ങളുടെ പൊള്ളത്തരം തിരിച്ചറിഞ്ഞെന്നുവേണം മനസ്സിലാക്കാന്‍. കലാപത്തിലും ഹിംസയിലും പങ്കെടുത്തവര്‍, ജനസംഖ്യയുടെ ഒരു ചെറിയ അംശം വരുന്ന തത്പരകക്ഷികളും അവരുടെ ആജ്ഞാനുവര്‍ത്തികളും മാത്രമായിരുന്നു.
മാര്‍ച്ച് 6ന് ഗുജറാത്ത് സര്‍ക്കാര്‍, സാബര്‍മതി എക്‌സ്​പ്രസ്സിന്റെ നേരേയുണ്ടായ അക്രമം, അതിന്റെ അനന്തരഫലമായുണ്ടായ ആക്രമണങ്ങള്‍ ഇവയെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയമിച്ചു. കമ്മീഷന്‍ മുഖാന്തിരം അന്വേഷണം നടത്തുന്നത്, ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഏതാണ്ട് ഒരു

പതിവു നടപടിതന്നെ ആയിത്തീര്‍ന്നിട്ടുണ്ട്. ഇതിനു മുന്‍പ് പല സംസ്ഥനങ്ങളിലും ഇങ്ങനെ അന്വേഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഏതെങ്കിലും സര്‍ക്കാര്‍, കമ്മീഷനുകള്‍ കൊടുക്കുന്ന റിപ്പോര്‍ട്ടുകള്‍ അതര്‍ഹിക്കുന്ന ഗൗരവത്തോടെ പഠിക്കുകയോ, അനന്തരനടപടികള്‍ എടുക്കുകയോ ചെയ്തിട്ടുള്ളതായി കേട്ടുകേള്‍വിപോലുമില്ല. ഗുജറാത്തിലും 1969, 1985, 1992 ഈ വര്‍ഷങ്ങളില്‍ ജസ്റ്റിസ് ജഗ്‌മോഹന്‍ റെഡ്ഡി, ജസ്റ്റിസ് ദവേ, ജസ്റ്റിസ് ചൗഹാന്‍ എന്നീ ജഡ്ജിമാരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഇതില്‍ അവസാനത്തേത്, റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പുതന്നെ സമാപിച്ചു. ഏറെ ബദ്ധപ്പാടുകള്‍ സഹിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍, സെക്രട്ടേറിയറ്റിന്റെ അലമാരകളില്‍ പൊടിയടിച്ച് കിടക്കുന്നുണ്ടാവും. ഇത്തവണ ജസ്റ്റിസ് ഷായെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ഇത്രയധികം ശീഘ്രതയോടെ ഈ കമ്മീഷന്‍ നിയമിച്ചതില്‍, സര്‍ക്കാരിനെതിരായി ഉയര്‍ന്നുവന്നിരുന്ന കടുത്ത വിമര്‍ശനങ്ങള്‍ക്കറുതിവരുത്താമെന്ന ആശയത്തിനു പുറമേ, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ നിയമപരമായിത്തന്നെ തടയാമെന്ന ഉദ്ദേശ്യവുംകൂടി ഉണ്ടായിരുന്നെന്ന്, പിന്നീടു നടന്ന ചില സംഭവങ്ങള്‍ സ്​പഷ്ടമാക്കി.


മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസയച്ചിരുന്നതിനെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നു. മൂന്നാഴ്ചയോളം കഴിഞ്ഞിട്ടും സര്‍ക്കാരില്‍നിന്ന് പ്രതികരണം ഉണ്ടാകാതെ, മാര്‍ച്ച് 19 മുതല്‍ 22 വരെ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.എസ്. വര്‍മ, സെക്രട്ടറി ജനറല്‍ പി.സി.സെന്‍, ദല്‍ഹിയില്‍ പ്രത്യേക ദൂതനായിരുന്ന ചമന്‍ലാല്‍, സെക്രട്ടറി മൂര്‍ത്തി ഇവരടങ്ങുന്ന ഒരു സംഘം അഹമ്മദാബാദ്, വഡോദര, ഗോധ്ര ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മൂന്നു ദിവസത്തെ താമസത്തിനിടെ മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍, നിരവധി ജഡ്ജിമാര്‍, പൗരന്മാര്‍, സര്‍ക്കാരിതര സംഘടനകളുടെ പ്രതിനിധികള്‍ മുതലായി അനേകം വ്യക്തികളുമായി ചര്‍ച്ചകള്‍ നടത്തി സംഘം. വ്യത്യസ്തമായ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വ്യത്യസ്ത ചിന്താഗതികളുള്ളവര്‍. ഉദ്യോഗസ്ഥരുടെ മീറ്റിങ്ങിന്റെ തുടക്കത്തില്‍ത്തന്നെ ചീഫ് സെക്രട്ടറി സംസ്ഥാന സര്‍ക്കാര്‍ സംഭവങ്ങളെക്കുറിച്ച് ജസ്റ്റിസ് ഷാ കമ്മീഷന്‍ മുഖാന്തരം അന്വേഷണം നടത്താന്‍ ഉത്തരവായിട്ടുണ്ടെന്നറിയിച്ചു. കമ്മീഷന്റെ ഇടപെടലിന് ഈ പശ്ചാത്തലത്തില്‍ ന്യായീകരണമുണ്ടോ, എന്ന സംശയവും ഉന്നയിച്ചു. മനുഷ്യാവകാശ സംരക്ഷണനിയമ(1993)ത്തിന്റെ വകുപ്പ് 36(1)പ്രകാരം മറ്റ് ഏതെങ്കിലും കമ്മീഷന്റെ മുന്‍പില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിച്ചുകൂടാ എന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വര്‍ഷങ്ങളോളം രാഷ്ട്രത്തിന്റെ സര്‍വോച്ച കോടതിയുടെ മുഖ്യന്യായാധിപനായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിരുന്ന ജസ്റ്റിസ് വര്‍മയ്ക്ക്, ഇത്ര അടിസ്ഥാനപരമായ ഒരു കാര്യം അറിവില്ലെങ്കില്‍, ചൂണ്ടിക്കാണിക്കേണ്ടത് തന്റെ കടമയാണെന്ന് ധരിച്ചിരിക്കാം ചീഫ് സെക്രട്ടറി. നിയമപരമായ കാര്യങ്ങളെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്നാശ്വസിപ്പിച്ചു ചെയര്‍പേഴ്‌സണ്‍. കലാപം തുടങ്ങി മൂന്നാഴ്ച കഴിഞ്ഞിട്ടും സംസ്ഥാനത്ത് സ്ഥിതിഗതികള്‍ സാമാന്യനിലയിലായി കഴിഞ്ഞിട്ടില്ലാത്ത സ്ഥിതിയില്‍, കമ്മീഷന്റെ സന്ദര്‍ശനം കൂടുതല്‍ താമസിപ്പിച്ചുകൂടാ; ആരുടേയും തെറ്റുകള്‍ ചൂണ്ടികാണിക്കാനല്ല തങ്ങള്‍ വന്നിട്ടുള്ളത്, ഭരണനിര്‍വഹണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുക എന്നതാണ് കമ്മീഷന്റെ ഉദ്ദേശ്യം. മനുഷ്യാവകാശങ്ങളുടെ ലംഘനങ്ങള്‍ ഉടനടി നിര്‍ത്തുക, ആക്രമണങ്ങള്‍ക്കിരയായവരെ എത്രയും വേഗം അന്തസ്സോടെ പുനരധിവസിപ്പിക്കുക ഈ കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ട ചുമതല കമ്മീഷനുണ്ട്. ഇത്രയും കാര്യങ്ങളാണ് ജസ്റ്റിസ് വര്‍മയ്ക്ക് തുടക്കത്തില്‍ പറയാനുണ്ടായിരുന്നത്. ഡി.ജി.പി.യും അഹമ്മദാബാദ് കമ്മീഷണറും അടക്കം ഓഫീസര്‍മാരുടെ വിശദീകരണങ്ങള്‍ സശ്രദ്ധം കേട്ടതിനുശേഷം, സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെട്ട് വരുകയാണെന്ന അവകാശവാദം ജസ്റ്റിസ് വര്‍മ തള്ളിക്കളഞ്ഞു. വലിയ ഒരു ജനവിഭാഗത്തിന് (ഇതില്‍ ഹൈക്കോടതിയിലെ ജഡ്ജിമാരും ഉള്‍പ്പെടും) അരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ച്, ജനാധിപത്യവ്യവസ്ഥയില്‍ ഭൂരിപക്ഷത്തിന്റെ മാത്രമല്ല, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല ബ്യൂറോക്രസിക്കുണ്ടെന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ ഓര്‍മിപ്പിക്കുകയും ചെയ്തു.
അന്നത്തെ ദിവസവും പിറ്റേന്ന് ഉച്ചയ്ക്ക് മുന്‍പും അനേകം വ്യക്തികള്‍ കമ്മീഷന്റെ സംഘവുമായി കൂടിക്കാഴ്ചകള്‍ നടത്തി. മുന്‍ ചീഫ് ജസ്റ്റിസ്മാരായ ടി.യു.മേത്ത, പി.ഡി.ദേശായി, എ.പി. റവാനി, മുന്‍ മുഖ്യമന്ത്രി അമര്‍സിങ് ചൗധുരി, മുന്‍ കേന്ദ്ര ഗവണ്മെന്റ് സെക്രട്ടറി ആര്‍.കെ.സയ്യദ്, മുന്‍ ഹൈക്കോടതി ജഡ്ജിമാരായ അക്ബര്‍ ദിവേച്ച, ആര്‍.എ.മേത്ത, വിഖ്യാത നര്‍ത്തകിയും പൊതുപ്രവര്‍ത്തകയുമായ മല്ലിക സാരാഭായി, നിരവധി പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശസംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍, സാബര്‍മതി എക്‌സ്​പ്രസ്സില്‍ സഞ്ചരിച്ചിരുന്ന പതിനൊന്നു വയസ്സുകാരി ഗായത്രി, ഊര്‍മിള ത്രിവേദി, സംഭവത്തില്‍ ദിവംഗതനായ ജമ്‌നാ പ്രസാദിന്റെ രണ്ടു പുത്രന്മാര്‍, വീണ ബെന്‍ രാജ്പുത് (വി.എച്ച്.പി. പ്രവര്‍ത്തക) ഇവരൊക്കെ ഇതില്‍പ്പെടും. ഈ കൂടിക്കാഴ്ചകള്‍, ഗുജറാത്തിലെ സംഭവങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍, സംഘത്തിന് ഏറെ സഹായകമായി. 
(സെക്കുലര്‍ പൊലീസ് എന്ന പുസ്തകത്തില്‍ നിന്ന്)

2012, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

വധ ശിക്ഷ അഭികാമ്യം ; ഗുജറാത്ത്  ഹൈക്കോടതി 

  • µáxµãÄcBZ µáù‚áæµÞIáÕøáKÄßÈí ÕÇÖßf ÈWµáKÄí ¥ÍßµÞÎcÎÞæÃKí ÈçøÞÆ ÉÞ¿c çµØßW ÕßÇß ÉùE ¥Áà×ÃW dÉßXØßMW ¼Áí¼ß ç¼cÞríÈ ÏÞíÈßµí ¥ÍßdÉÞÏæMGá.  ¥çÄØÎÏ¢ ¥Äí ÎÈá×c ÎÙÄbæJ  ÄµVAáK ÖßfÏÞæÃKᢠçµÞ¿Äß ºâIßAÞGß. ÕÇÖßf ÈàÄß ©ùMÞAáKá. ¥Äá µáxµãÄcB{áæ¿ ®H¢ µáù‚áæµÞIáÕøÞX ÈÜïÄáÎÞÃí. ®KÞW ¦çഗÞ{ ÄÜJßW ÈßÜÕßÜáU dÉÕÃÄ çµÞ¿ÄßAá µÞÃÞÄßøßAÞÈÞÕßÜï. 2009 ¦ÏçMÞZ 139 øÞ¼cB{ÞÃí ÕÇÖßf ÈßVJÜÞAßÏÄí. ÕÇÖßfÏíæAÄßæø çÜÞµÕcÞɵÎÞÏ dɺÞøÃÕᢠȿAáKáIí. ÕÇÖßf ÈWµáKÄá ÉøßÎßÄæM¿áJÃæÎKí ÉáçøÞÎÈ  ØÎâÙ¢ ¦ÕÖcæM¿áKÄÞÏᢠçµÞ¿Äß ºâIßAÞGß.

അവരെ കൊന്നശേഷം തിരിച്ചുവന്ന് സുഖമായി കിടന്നുറങ്ങി.

നരോദ പാട്യ കൂട്ടക്കൊലയില്‍ ശിക്ഷിക്കപ്പെട്ട സംഘ്പരിവാര്‍ നേതാവ് ബാബു ബജ്റംഗി.

മാധ്യമം റിപ്പോര്‍ട്ട് 

'അവരെ (മുസ്ലിംകളെ) ഞങ്ങള്‍ തുരത്തി ഒരു കുഴിയിലാക്കി. ഭയന്നുവിറച്ച അവര്‍ പരസ്പരം കെട്ടിപ്പിടിച്ചുനില്‍ക്കുകയായിരുന്നു.തലേദിവസം തന്നെ ശേഖരിച്ച പെട്രോളും ഡീസലും അതുങ്ങളുടെ മേല്‍ ഒഴിച്ചു. പിന്നെ ടയറുകള്‍ കത്തിച്ച് അവര്‍ക്കുമേല്‍ ഇട്ടു' -രക്തം മരവിക്കുന്ന ഈ വാക്കുകളുടെ ഉടമയാണ്, നരോദ പാട്യ കൂട്ടക്കൊലയില്‍ ശിക്ഷിക്കപ്പെട്ട സംഘ്പരിവാര്‍ നേതാവ് ബാബു ബജ്റംഗി.

അഞ്ചടി മൂന്നിഞ്ചുകാരനായ ഈ പട്ടേല്‍ സമുദായംഗം നരോദയിലെ കിരീടം വെക്കാത്ത രാജാവു കൂടിയാണ്. 22 വര്‍ഷം വിശ്വഹിന്ദുപരിഷത്തിന്റെ യുവജനവിഭാഗത്തോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പിന്നീട് ബജ്റംഗദളിലും ശിവസേനയിലും പ്രവര്‍ത്തിച്ചു. നരോദക്ക് തൊട്ടടുത്ത തെരുവില്‍ ഒരു ഓഫിസുമായിരിക്കുന്ന ബജ്റംഗിയുടെ പ്രധാന വിനോദം മുസ്ലിംകളെയും ക്രിസ്ത്യാനികളെയും മര്‍ദിക്കലാണത്രെ. 'അവരെ ഞാന്‍ വെറുക്കുന്നു'- 'തെഹല്‍ക'യോട് ബജ്റംഗി തന്നെ പറയുന്നു. 'മുസ്ലിം ചെറുപ്പക്കാര്‍ക്കൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ എന്നെ കാണാന്‍ വരുന്നു. പൊലീസില്‍ പരാതി പറയാനെത്തിയ അവരെ പൊലീസുകാര്‍ തന്നെയാണ്, എന്റെയടുത്ത് വന്ന് പരാതി ബോധിപ്പിക്കാന്‍ പറഞ്ഞയക്കാറ്. ഇങ്ങനെ 957 ഹിന്ദു പെണ്‍കുട്ടികളെ ഞാന്‍ രക്ഷിച്ചു. ഹിന്ദു പെണ്‍കുട്ടി മുസ്ലിമിനെ വിവാഹം ചെയ്ത് ചുരുങ്ങിയത് അഞ്ചു പേര്‍ക്ക് ജന്മം നല്‍കുമായിരുന്നു. അപ്പോള്‍ ഇത്രയും കുട്ടികളെ രക്ഷിച്ചതിലൂടെ 5000 മുസ്ലിംകളെ ജനിക്കുന്നതിനു മുമ്പേ ഞാന്‍ ഇല്ലാതാക്കി'-ബജ്റംഗി കണക്കുകൂട്ടി പറയുന്നു. 'മുസ്ലിം' പ്രശ്നം ഇല്ലാതാക്കാന്‍ മറ്റു വഴികളും ഇയാള്‍ പറയുന്നു.
'കൊല്ലാന്‍ ദല്‍ഹി തന്നെ ഉത്തരവിടണം. ഉന്നതജാതിക്കാരും പണക്കാരും കൊല്ലാനിറങ്ങില്ല. ചേരിനിവാസികളും ദരിദ്രരുമായവര്‍ ഇതിനിറങ്ങിക്കൊള്ളും. മുസ്ലിംകളെ കൊന്ന് അവരുടെ സമ്പത്തെല്ലാം സ്വന്തമാക്കാമെന്ന് പറഞ്ഞാല്‍ മതി.
മൂന്നു ദിവസം കൊണ്ട് ഇന്ത്യയില്‍നിന്ന് മുസ്ലിംകള്‍ തുടച്ചുനീക്കപ്പെടും.
'മുസ്ലിംകള്‍ക്ക് ഒരു വിവാഹവും ഒരു കുട്ടിയും എന്നത് നിയമമാക്കണം' എന്നത് ബജ്റംഗിയുടെ മറ്റൊരു നിര്‍ദേശം. വോട്ടവകാശം നല്‍കരുതെന്ന നിയമം പാസാക്കണമെന്നതും ഇയാളുടെ ആവശ്യമാണ്.
2007ല്‍ തെഹല്‍ക മാസിക നടത്തിയ ഒളികാമറ അന്വേഷണത്തിലാണ്, ഈ കൊടുംഭീകരന്റെ പങ്കും യഥാര്‍ഥ മുഖവും പുറംലോകത്തിനു മുന്നില്‍ അനാവരണം ചെയ്യപ്പെട്ടത്്. നരോദപാട്യയില്‍ 97 നിരപരാധികളെ ചുട്ടുകൊന്ന സംഭവത്തിന് നേതൃത്വം നല്‍കിയതെങ്ങിനെയെന്നും മുഖ്യമന്ത്രി നരേന്ദ്രമോഡിയില്‍നിന്നടക്കം പിന്തുണ കിട്ടിയതെങ്ങനെയെന്നും ബജ്റംഗി വിശദീകരിക്കുന്നു. 2002 ഫെബ്രുവരി 27ന്, ഗോധ്ര ട്രെയിന്‍ കൂട്ടക്കുരുതിയുടെ അന്നാണ് ബജ്റംഗി നരോദ പാട്യയിലെത്തുന്നത്. തീയില്‍വെന്തു കിടക്കുന്ന ശരീരങ്ങള്‍ കണ്ട താന്‍ അവിടെവെച്ചുതന്നെ പ്രതിജ്ഞയെടുത്തതായി തെഹല്‍കയോട് പറയുന്നു. 'ഗോധ്രയുടെ പ്രതികാരം തൊട്ടടുത്തദിവസം നരോദ പാട്യയില്‍ നടപ്പാക്കുമെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തു. ഗോധ്രയില്‍ വീണതിന്റെ നാലു മടങ്ങെങ്കിലും പാട്യയില്‍ വീഴണം. പാട്യ സന്ദര്‍ശിച്ചശേഷം അഹ്മദാബാദില്‍ തിരിച്ചെത്തി കൂട്ടക്കൊലക്കുള്ള സംവിധാനങ്ങള്‍ ഒരുക്കി' -ബജ്റംഗി വിവരിച്ചു.
ഗര്‍ഭിണിയുടെ വയറു പിളര്‍ത്തി കുഞ്ഞിനെ പുറത്തിട്ടത് താനാണെന്ന് തുറന്നുപറഞ്ഞ ഇയാള്‍, തന്റെ ചെയ്തികളില്‍ ഒരിക്കലും ഖേദിക്കുന്നില്ലെന്നും അവസരം ലഭിച്ചാല്‍ ഇനിയും കൊല്ലുമെന്നും തുറന്നുപറഞ്ഞു.

ബാബു ബജ്റംഗി തെഹല്‍കയോട് നടത്തിയ വെളിപ്പെടുത്തലിലെ പ്രസക്തഭാഗങ്ങള്‍
ബജ്റംഗി: ഞാനാണ് പാട്യയില്‍ ഓപറേഷന് തുടക്കമിട്ടത്. അവിടത്തുകാരുമായി കൈകോര്‍ത്തായിരുന്നു ഓപറേഷന്‍. എന്റെ വീടിനു അര കിലോമീറ്റര്‍ മാത്രം അകലെയാണ് പാട്യ. ഗോധ്ര കണ്ട ആര്‍ക്കും പ്രതികരിക്കാതിരിക്കാനാവില്ല. അടുത്ത ദിവസംതന്നെ അതിനുള്ള മറുപടി ഞങ്ങള്‍ നല്‍കി.

തെഹല്‍ക: ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇതെല്ലാം ആസൂത്രണം ചെയ്തു ?
ബജ്റംഗി: ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍... ഒറ്റ രാത്രികൊണ്ടാണ് എല്ലാം ചെയ്തത്. മുപ്പതോളം പേരുടെ ഒരു ടീമിനെ ഞങ്ങള്‍ ഒരുക്കി. തോക്കുള്ളവരുടെ വീടുകളില്‍ പോയി തോക്കു വാങ്ങി. തരാന്‍ വിസമ്മതിച്ചവരെ ഭീഷണിപ്പെടുത്തി. 23 തോക്കുകള്‍ ഞങ്ങള്‍ സംഘടിപ്പിച്ചു. എന്നാല്‍ ആരെയും വെടിവെച്ചു കൊല്ലേണ്ടി വന്നില്ല. എന്താണു സംഭവിച്ചതെന്നുവെച്ചാല്‍... ഞങ്ങളവരെ ഓടിച്ച്, ഒരു കുഴിയിലേക്ക് ഇറക്കി. അവിടെവെച്ച് അവരെ തീര്‍ത്തു. ഏഴു മണിയോടെ വിവരം ഞങ്ങള്‍ പ്രഖ്യാപിച്ചു.
തെഹല്‍ക: ആ പ്രദേശത്തെപ്പറ്റി ഒന്നു പറയാമോ?
ബജ്റംഗി: ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ഒരു വര്‍ക്ഷോപ്പുണ്ട്. അതിനുപിന്നിലെ വലിയ മതിലിനപ്പുറമാണ് പാട്യ തുടങ്ങുന്നത്. അവിടെ ഒരു മസ്ജിദുണ്ട്. അതിനരികിലാണ് ആ കുഴി. അവിടെവെച്ചാണ് അവരെ തീര്‍ത്തത്. ഏഴു മണിക്ക് ഞാന്‍ ആഭ്യന്തരമന്ത്രിയേയും ജയ്ദീപ് ഭായിയേയും (വി.എച്ച്.പി ജനറല്‍ സെക്രട്ടറി ജയ്ദീപ് പട്ടേല്‍) വിളിച്ച്, ഇത്ര പേര്‍ കൊല്ലപ്പെട്ടുവെന്നും ഇനിയെല്ലാം നിങ്ങളുടെ കൈയിലാണെന്നും പറഞ്ഞു. അവരെന്തെങ്കിലും ചെയ്തോ എന്നറിയില്ല. പുലര്‍ച്ചെ 2.30 ഓടെ, എനിക്കെതിരെ എഫ്.ഐ.ആര്‍ എഴുതി. ഞാനവിടെ ഉണ്ടായിരുന്നുവെന്ന് അതിലുണ്ടായിരുന്നു. എന്നെ കണ്ടാല്‍ വെടിവെക്കണമെന്നുവരെ കമീഷണര്‍ ഉത്തരവിട്ടു.
തെഹല്‍ക: ആര് നരേന്ദ്ര ഭായിയോ ?
ബജ്റംഗി: കമീഷണറാണ് ഉത്തരവിട്ടത്. സംഭവത്തിനുശേഷം ഞങ്ങളെല്ലാം ജയിലിലായി. ജയിലിലായശേഷം പലരും ഞങ്ങള്‍ക്ക് ധാരാളം പണം തന്നു. അതോടെ ഞാന്‍ പണക്കാരനായി. അതോടെ എന്റെ സങ്കടങ്ങളെല്ലാം തീര്‍ന്നു. ഞങ്ങള്‍ക്കൊപ്പം നിന്ന പാവങ്ങളെ പക്ഷേ, വി.എച്ച്.പി നേതാക്കള്‍ അവഗണിച്ചു. കേസില്‍ സഹായിക്കാമെന്ന് പ്രവീണ്‍ഭായ് (പ്രവീണ്‍ തൊഗാഡിയ) അടക്കമുള്ളവര്‍ ഉറപ്പുതന്നുവെങ്കിലും ഒന്നും ഉണ്ടായില്ല. 
തെഹല്‍ക: എങ്ങനെയായിരുന്നു കൊലപാതകങ്ങള്‍ നടപ്പാക്കിയത്. റിവോള്‍വര്‍, സിലിണ്ടര്‍?
ബജ്റംഗി: മുസ്ലിംകളുടെ തന്നെ പാചകവാതക സിലിണ്ടറുകളായിരുന്നു ഞങ്ങള്‍ ഉപയോഗിച്ചത്. കയറിയ വീടുകളിലെയെല്ലാം സിലിണ്ടറുകള്‍ ഞങ്ങള്‍ കൈക്കലാക്കി. അതിനു വെടിവെച്ച് സ്ഫോടനമുണ്ടാക്കി. ഇത്തരം സ്ഫോടനത്തില്‍ ഞങ്ങളുടെ നാലുപേരും മരിച്ചു.
തെഹല്‍ക: എത്ര പേര്‍ നിങ്ങള്‍ക്കെതിരെ സാക്ഷി പറഞ്ഞു?
ബജ്റംഗി: 14 മുസ്ലിംകളും 16 പൊലീസുകാരും. ഇതില്‍ കുറച്ചുപേര്‍ ജുഹാന്‍പുരയിലേക്കു മാറിപ്പോയി. ഇവിടെ നില്‍ക്കാന്‍ അവര്‍ക്ക് ധൈര്യമില്ല. കുറച്ചെണ്ണം കര്‍ണാടകയിലേക്കു പോയി. അവര്‍ക്ക് ഏഴു ലക്ഷം രൂപ വീതം കിട്ടി. അവര്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്ന് നരേന്ദ്രഭായ് പറഞ്ഞിരുന്നുവെങ്കിലും ഒന്നും കൊടുത്തില്ല. പിന്നെ കേന്ദ്രസര്‍ക്കാറാണ് പണം കൊടുത്തത്.
തെഹല്‍ക: എസ്.ആര്‍.പി.എഫുകാര്‍ കുറേ പേരെ രക്ഷിച്ചുവല്ലോ.
ബജ്റംഗി: ഒരു വലിയ മുസ്ലിം ഓഫിസര്‍, സയീദ്. കൊലപാതകങ്ങളെല്ലാം നടന്നത് എസ്.ആര്‍.പി ക്യാമ്പിനരികിലാണ്. കുഴിയിലേക്കു വീഴ്ത്താന്‍ കഴിയാതിരുന്നവരെല്ലാം ക്യാമ്പിലേക്ക് ഓടി. എന്നാല്‍, ജവാന്‍മാര്‍ അവരെ ആട്ടിപ്പായിച്ചു. അപ്പോഴേക്കും ആ ഓഫിസര്‍ ഒരു വാഹനത്തിലെത്തി അവരെ ക്യാമ്പിനകത്താക്കി. അഞ്ഞൂറോളം പേര്‍ അങ്ങനെ രക്ഷപ്പെട്ടുപോയി. 
തെഹല്‍ക: മുസ്ലിംകളെ കൊന്നശേഷം എന്തുതോന്നി?
ബജ്റംഗി: ഞാനതാസ്വദിച്ചു. അവരെ കൊന്നശേഷം തിരിച്ചുവന്ന് ആഭ്യന്തരമന്ത്രിയെ വിളിച്ചു.പിന്നെ സുഖമായി കിടന്നുറങ്ങി.



ജീപ്പ് മരത്തിലിടിച്ച് 13 പേര്‍ക്ക് പരിക്കേറ്റു. 

കൊല്ലം: കൊട്ടാരക്കര എഴുകോണിന് സമീപം ജീപ്പ് റോഡുവക്കത്തെ മരത്തിലിടിച്ച് 13 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.കൊല്ലത്ത് നിന്നും കൊട്ടാരക്കരക്ക് പോവുകയായിരുന്ന പാലക്കാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ഏഴുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് രക്ഷപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
.

കണ്ണൂര്‍അപകടത്തില്‍മരണസംഖ്യ 11 ആയി ഉയര്‍ന്നു

കണ്ണൂര്‍: ചാല ബൈപാസ് റോഡില്‍ തിങ്കളാഴ്ച രാത്രി പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന മൂന്നു പേര്‍ കൂടി ഇന്ന്  മരിച്ചു. ഇതോടെ മരണസംഖ്യ 11 ആയി ഉയര്‍ന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ചാല സ്വദേശി ദേവി നിവാസില്‍ കൃഷ്ണന്‍ (75) ഭാര്യ ദേവി (59), മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രേവതിയില്‍ നിഷ രാജ് (19) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടത്. അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയിലെ ഡ്രൈവറായിരുന്ന തമിഴ്‌നാട് സേലം സ്വദേശി കണ്ണയ്യ കണ്ണൂര്‍ പൊലീസില്‍ കീഴടങ്ങി.കണ്ണൂര്‍ ചാല ബൈപാസിനടുത്ത് തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. മംഗലാപുരത്തുനിന്ന് മലപ്പുറം ചേളാരിയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചകവാതക ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ പ്രദേശത്തെ 20വീടുകളും 23 കടകളും അഗ്നിക്കിരയായിരുന്നു.